ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്: രവി പൂജാരിയെ റിമാൻഡിൽ വിട്ടു

7

ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഈ മാസം 22-ാം തിയതി വരെ റിമാൻഡിൽ വിട്ടു. പൂജാരിയെ എ.ടി.എസ് സംഘം രാത്രി ബംഗളൂരുവിേേലക്ക് കൊാണ്ടുപോകും.
കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യലുമായി രവി പൂജാരി പൂർണമായും സഹകരിച്ചെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കടവന്ത്രയിലെ ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പ് നടത്തുന്നതിന് മുൻപ് മൂന്ന് വട്ടം രവി പൂജാരി തന്നെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് നടി ലീന മരിയ പോൾ നേരത്തേ വെളിപ്പെടുത്തിയത്.