മരംമുറിക്കേസ്: വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന

67

ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തി. മരംമുറി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പീച്ചി, എളനാട്, മാടക്കത്തറ, പിലാക്കോട്, പരിയാരം വില്ലേജുകളിലാണ് പരിശോധന നടത്തിയത്.മരംമുറി കേസിൽ നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ തലവൻ എ.ഡി.ജി.പി ശ്രീജിത്തിന്‍റെ ശുപാ‍ർശയിൽ വിജിലൻസും കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘമാണ് ഇപ്പോ‌ള്‍ കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ മരംമുറിയിൽ പ്രതികളെ സഹായിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാൻ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്‍റെ അടിസ്ഥത്തിലാണ് ശുപാർശ സമർപ്പിച്ചത്. ഈ ശുപാർശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവിൽ നാല് സ‍ർക്കാർ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ- വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തും. ഇതിൻറെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസുകളിലെയും പരിശോധന.