മഹാത്മാഗാന്ധിയുടെ പൗത്രിയുടെ മകൾക്ക് സാമ്പത്തീക തട്ടിപ്പ് കേസിൽ തടവ് ശിക്ഷ

11

മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലത റാംഗോബി(56)ന് തട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ. 3.22കോടി രൂപ (60 ലക്ഷം റാന്‍ഡ്)യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്കുകയും ചെയ്ചുവെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.  ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.
ഇല്ലാത്ത ചരക്കിന്റെ പേരില്‍ എസ്.ആര്‍.മഹാരാജ് എന്ന വ്യവസായില്‍നിന്ന് ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് പരാതിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ചരക്കുകൾ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇവര്‍ വ്യാജ ഇന്‍വോയ്സുകളും രേഖകളും നല്‍കിയെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു.