മാരക മയക്കുമരുന്നുകളുമായി മുളയം സ്വദേശി അറസ്റ്റിൽ

20
4 / 100

മൂന്നുഗ്രാം എം.ഡി.എം.എയും ആറുഗ്രാം ഹാഷിഷ് ഓയിലുമായി വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയായ മുളയം സ്വദേശി പുളീംകുഴി വീട്ടില്‍ ആരോമല്‍ (22)നെ തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനും പാര്‍ട്ടിയും ചേര്‍ന്ന് മുളയത്തുനിന്നും പിടികൂടി. കുറച്ചു നാളുകളായി കൊഴുക്കുള്ളി മുളയം കേന്ദ്രീകരിച്ചു നടന്നുവരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലഹരി മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നുമാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സി.യു. ഹരീഷ്, ടി.ആര്‍. സുനില്‍കുമാര്‍, ഉദ്യോഗസ്ഥന്‍മാരായ കൃഷ്ണപ്രസാദ്, ടി.ആര്‍. സുനില്‍, ഷാജു, ബിബിന്‍ ചാക്കോ, വിനോജ്, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.