മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ

17

മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. ചാവക്കാട് സ്വദേശി ജംഷീർ, പാലക്കാട് സ്വദേശി ഫൈസൽ, വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് മുസാകിർ എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്കൂളുകൾ കേന്ദ്രീകരിച്ചും പ്രദേശവാസികൾക്കും വിൽപ്പന നടത്തുന്നവരാണെന്ന് അന്വേഷണത്തിൽ അറിഞ്ഞു. ജംഷീറിൽ നിന്നും 250 ഗ്രാം ഹാഷിഷ് ഓയിലും ഫൈസലിൽ നിന്നും വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.

Advertisement
Advertisement