മാലിന്യങ്ങള്‍ കത്തിച്ച ലോഡ്ജിന് 1.70 ലക്ഷം രൂപ പിഴയീടാക്കി ഗുരുവായൂര്‍ നഗരസഭ

5

മാലിന്യങ്ങള്‍ കത്തിച്ച ലോഡ്ജിന് 1.70 ലക്ഷം രൂപ പിഴയീടാക്കി ഗുരുവായൂര്‍ നഗരസഭ. പടിഞ്ഞാറെ നടയിലെ ‘അര്‍ച്ചന അനക്‌സ്’ ലോഡ്ജില്‍നിന്നാണ് പിഴ ഈടാക്കിയത്. ലോഡ്ജ് പരിസരത്ത് നിന്ന് തീപടര്‍ന്ന് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിന് നഷ്ടം സംഭവിച്ചിരുന്നു. ഹോട്ടലിലെ 2000 ലിറ്റര്‍ ശേഷിയുള്ള ഫൈബര്‍ വാട്ടര്‍ ടാങ്ക്, പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്, 200 നാളികേരങ്ങള്‍ എന്നിവ കത്തി നശിച്ചിരുന്നു. ഹോട്ടല്‍ രണ്ട് ദിവസം അടച്ചിടേണ്ടിയും വന്നു. മാലിന്യം കത്തിച്ചതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടങ്ങള്‍ക്കു പരിഹാരമായി ഒരു 1.2 ലക്ഷവും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുളള അജൈവ മാലിന്യങ്ങള്‍ കത്തിച്ചതിന് 50,000 രൂപയുമാണ് ഈടാക്കിയത്

Advertisement
Advertisement