മിണ്ടാപ്രാണിയോട് കൊടുംക്രൂരത കൊടുങ്ങല്ലൂരിലും: പോത്തിൻകിടാവിൻറെ നാവ് അറുത്തുമാറ്റിയ നിലയിൽ; ദൈന്യതയോടെ കരഞ്ഞ് കിടാവ്

50

എറണാകുളം പറവൂരിൽ നായയെ കാറിൽ കെട്ടിവലിച്ചും, കോട്ടയത്ത് മോഷ്ടിച്ച പോത്തിനെ വാഹനത്തിൽ കെട്ടിവലിച്ചുള്ള ക്രൂര സംഭവങ്ങൾ കേട്ടറിഞ്ഞ തൃശൂർ കൊടുങ്ങല്ലൂരിലും മിണ്ടാപ്രാണിയോടുള്ള കൊടുംക്രൂരത. പോത്തിൻ കിടാവിൻ്റെ നാവ് അറുത്ത് മാറ്റിയാണ് കൊടുങ്ങല്ലൂരിലെ ക്രൂരത. ഏറിയാട് ചന്തപ്പാലത്തിന് സമീപം കൈമാപറമ്പിൽ വിനോദിൻ്റെ പോത്തിൻ കുഞ്ഞിന് നേരെയാണ് ക്രൂരത. വീട്ടു മുറ്റത്ത‍ായിരുന്നു പോത്തിൻ കിടാവിനെ കെട്ടിയിട്ടിരുന്നത്. െവള്ളം കൊടുക്കുന്നതിനിടയിലാണ് വെള്ളത്തിൽ രക്തം കലരുന്നത് കണ്ടത്. പിന്നീട് പരിശോധിച്ചപ്പോഴാണ് നാവ് മുറിച്ചെടുത്ത നിലയിൽ കണ്ടത്. വേദനയിൽ പുളയുകയാണ് പോത്തിൻകിടാവ്.