മുഖ്യമന്ത്രിക്കെതിരെയുള്ള വിമാനത്തിലെ പ്രതിഷേധം അത്ര നിഷ്കളങ്കമല്ല; മൂന്ന് പേർക്കായി 36000 രൂപയുടെ ടിക്കറ്റെടുത്ത്

154

പ്രതിഷേധം വഴിമാറിയ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കൂടുതൽ വിവാദത്തിലേക്ക്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാൾക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ടിക്കറ്റ് എടുത്തത്. മൂന്ന് പേരാണ് യാത്ര ചെയ്തത്. ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപ.വളരെ ആസൂത്രിതമായാണ് സമരം നടത്തിയത്. ഫർസീൻ മജീദ്. സുനിത് നാരായണൻ, നവീൻ കുമാർ എന്നിവർ ഇന്ന് രാവിലെയാണ് സമരം നടത്തിയത്. ഇന്റിഗോ വിമാനത്തിലാണ് പ്രതിഷേധം നടത്തിയത്. മൂന്ന് പേരും വിമാനത്തിൽ പ്രതിഷേധിക്കാനായി കയറിയെന്ന് മുൻകൂട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.അസ്വാഭാവികത തോന്നിയ പൊലീസ് ഇവരുടെ വിവരം എടുക്കുമ്പോഴേക്കും മൂന്ന് പേരും സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഇന്റിഗോ വിമാനത്തിന് ഉള്ളിൽ കയറിയിരുന്നു. വിവരം അപ്പോൾ തന്നെ പൊലീസ് വിമാനത്താവളത്തിന്റെ സുരക്ഷ നിർവഹിക്കുന്ന സിഐഎസ്എഫിനെ അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകും.

Advertisement
Advertisement