മൂന്നാംക്ളാസുകാരനെ ബിയർ കുടിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ

20

മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചെന്ന പരാതിയില്‍ നെയ്യാറ്റിൻകര പോലീസ് കേസെുത്തു. മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടിയെ ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ച നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിയായ ഇളയച്ഛന്‍ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്.  തിരുവോണ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വഴിയുടെ അരികില്‍ നിന്നാണ് കുട്ടി ബിയര്‍ കുടിക്കുന്നത്. ബിയര്‍ കുടിക്കാന്‍ കുട്ടിയുടെ ഇളയച്ഛന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യം വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഇളയച്ഛന്‍ കുട്ടിയെയും കൂട്ടി ബീവറേജസില്‍ പോയി മദ്യം വാങ്ങിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുട്ടിയുടെ ഇളയച്ഛന്‍ സ്ഥിരം മദ്യപാനിയാണെന്ന് പറയുന്നു. നേരത്തെയും ഇതുപോലെ കുട്ടിയെക്കൊണ്ട് ഇളയച്ഛന്‍ മദ്യം കുടിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പൊലീസുള്ളത്. 

Advertisement
Advertisement