മൊബൈൽ ടവറുകളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ മൂന്ന് പേരെ എരുമപ്പെട്ടി പോലീസ് പിടികൂടി

14

മൊബൈൽ ടവറുകളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ മൂന്ന് പേരെ എരുമപ്പെട്ടി പോലീസ് പിടികൂടി. എറണാകുളം സ്വദേശികളായ വാഴക്കുളം മരമ്പിള്ളി മഞ്ഞപ്പെട്ടി ദേശത്ത് ചാഴിക്കേരി വീട്ടിൽ ഷാജി(42), ചൊവ്വര ശ്രീമൂലനഗരം കാരയിൽ ദേശത്ത് കടവിലാൻ വീട്ടിൽ നിസാർ (40), കിഴക്കുംഭാഗം പാറപ്പുറംകര ദേശത്ത് കൊല്ലാട്ട് വീട്ടിൽ നസീർ (49) എന്നിവരാണ് പിടിയിലായത്. പന്നിത്തടം, ഇയ്യാൽ പ്രദേശങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്ന് ഇക്കഴിഞ്ഞ മാർച്ച് 20 നാണ് ഇവർ ബാറ്ററികൾ മോഷ്ടിച്ചത്. പന്നിത്തടം ടവറിൽ നിന്ന് 24 ബാറ്ററിയും ഇയ്യാൽ ഉപ്പുപാറ ടവറിൽ നിന്ന് 27 ബാറ്ററിയുമാണ് മോഷ്ടിച്ചത്. രണ്ട് ലക്ഷത്തിലധികം വിലമതിക്കുന്നതാണ് ബാറ്ററികൾ.