റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്തെ അക്രമം: സുഖ്ദേവ് സിങ്ങ് അറസ്റ്റിൽ

13
8 / 100

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അഴിച്ചുവിട്ട അക്രമത്തിൽ പ്രതിയായ സുഖ്ദേവ് സിങ്ങിനെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷക യൂണിയനുകൾ സംഘടിപ്പിച്ച ട്രാക്ടർ പരേഡിനിടെയാണ് ഡൽഹിയിൽ വ്യാപക അക്രമം അരങ്ങേറിയത്. ചണ്ഡിഗഡിൽ നിന്നാണ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ അവാർഡ് പോലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയിലെ ജനക്കൂട്ടത്തെ ഇയാൾ നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദീപ് സിദ്ധു, ജുഗരാജ് സിംഗ്, ഗുർജോത് സിംഗ്, ഗുർജന്ത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച വിവരങ്ങൾക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ വീതവും ജജ്ബീർ സിംഗ്, ബൂട്ടാ സിംഗ്, ഇക്ബാൽ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതിലേക്ക് നയിച്ച വിവരങ്ങൾത്ത് 50,000 രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.