റോങ് നമ്പരിലേക്ക് വിളിച്ചു… കിട്ടിയത് കറക്ടായി: സഞ്ചരിക്കുന്ന ബാറുമായി ജോർജ്ജ് എക്സൈസിൻറെ പിടിയിലായി

140
1 / 100

ഹലോ ഇത് റോങ്ങ് നമ്പർ ആണോ?
കോഡ് മനസിലാക്കി എക്സൈസ് കാർ വിളിച്ച് വലയിലാക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു മാരുതി സെൻകാറ് സഞ്ചരിക്കുന്ന ബാറായി പ്രവർത്തിക്കുന്ന കാഴ്ച . തൃശ്ശൂർ പട്ടിക്കാട് കമ്പിനി പ്പടി ദേശത്ത് നിന്നും പിച്ചി മണ്ടൻ ചിറയിലുളള പാലാട്ടി കുന്നേൽ വീട്ടിൽ ജോർജിനെ (50) ആണ് 35.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി എക്സൈസ് പിടികൂടിയത്. കാറിൽ വിവിധ ബ്രാൻഡുകളിലും അളവിലുമുള്ള മദ്യം കണ്ട് എക്സൈസ് സംഘം അമ്പരന്നു. തൃശൂർ അസി എക്സൈസ് കമ്മീഷണർ വി.എ. സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനന്റെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള പാർട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോർജ് ഉപയോഗിക്കുന്ന കോഡ് മനസിലാക്കി മൊബയിലിലേക്ക് വിളിച്ചു. ഹലോ ഇത് റോങ്ങ് നമ്പർ ആണോ എന്ന് വിളിക്കുന്ന ആൾ ചോദിച്ചാൽ ജോർജിന് അറിയാം മദ്യം ആവശ്യമുള്ള ആളാണ് വിളിക്കുന്നതെന്ന്. തിരിച്ച് നിങ്ങൾ റോങ്ങ് നമ്പറിലേക്കാണോ വിളിക്കുന്നത് എന്ന് ജോർജ് തിരിച്ച് ചോദിക്കുമ്പോൾ അതെ റോങ്ങ് നമ്പറിലേക്കാണ് വിളിക്കുന്നത് എന്ന് വാങ്ങിക്കുന്ന ആൾ പറയും. അപ്പോൾ മദ്യം വേണ്ടയാൾ എവിടെയാണ് നിൽക്കുന്നത് എന്ന് ചോദിച്ച് മനസിലാക്കി അവിടേക്ക് കാറുമായി ചെല്ലും. പരിസരം നിരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷം മദ്യം കൊടുത്ത് കാശ് വാങ്ങും. ഏത് ബ്രാന്റും ഏത് അളവും ജോർജിന്റെ പക്കൽ ഉണ്ടാകും ആവശ്യക്കാർക്ക് അതനുസരിച്ച് കൊടുക്കും. പലർക്കും വീടുകളിൽ നേരിട്ട് കൊണ്ടുചെന്നും കൊടുത്തിരുന്നതായി ജോർജ് സമ്മതിച്ചു. ഇത് മനസിലാക്കിയാണ് എക്സൈസ് ഉദ്ദ്യോഗസ്ഥർ ഈ രീതിയിൽ ജോർജിന്റെ നമ്പറിലേക്ക് വിളിച്ച് കോഡ് പറഞ്ഞ് വിശ്വസിപ്പിച്ച് ജോർജിനെ കുടുക്കിയത്. വില കൂടിയ ബ്രാന്റുകൾ ചോദിച്ചപ്പോൾ ഒന്നാം തിയതി ഡ്രൈ ഡേ ആയതിനാൽ എല്ലാം വിറ്റ് തീർന്നു എന്ന് പറഞ്ഞു. ജോർജിനെ അറസ്റ്റ് ചെയ്യുമ്പോൾ 500 MLന്റെ വിവിധ ബ്രാന്റുകളിലുള്ള 59 കുപ്പികളും 1 ലിറ്ററിന്റെ 6 കുപ്പികളും കണ്ടെടുത്തു. മദ്യം വിറ്റ വകയിൽ കിട്ടിയ 6570 രൂപയും മദ്യം കൊണ്ടുവന്ന KL-46-4089 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ.എം സജീവ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജെയിസൻ ജോസ് വി. സുനിൽ ടി.ആർ, വിനോജ് പി.എ , സിവിൽ എക്സൈസ് ഓഫീസർ എ.ജി ഷാജു എന്നിവർ ഉണ്ടായിരുന്നു.