ലോക്ക് ഡൗൺ കാലത്ത് കർണ്ണാടക മദ്യമെത്തിച്ച് വിൽപ്പന: അമലയിൽ രണ്ട് പേർ അറസ്റ്റിൽ, മദ്യമെത്തിച്ചത് പച്ചക്കറി വണ്ടിയിൽ, വിൽപ്പന നടത്തിയിരുന്നത് പച്ചക്കറി കടയുടെ മറവിൽ

69

ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭ്യമല്ലാതിരിക്കെ പച്ചക്കറി വണ്ടിയിൽ കടത്തിക്കൊണ്ടു വന്ന് പച്ചക്കറി കടയുടെ മറവിൽ വിൽപ്പന നടത്തിയിരുന്ന കർണ്ണാടക മദ്യവുമായി അമലയിൽ രണ്ട് പേർ അറസ്റ്റിൽ. മൈസൂർ നഞ്ചൻകോട് പുതുകുളങ്ങര വീട്ടിൽ സത്യൻ (42), കുറ്റൂർ ചാമക്കാട് പുതുകുളങ്ങര വീട്ടിൽ ശരത് (26) എന്നിവരെയാണ് തൃശൂർ എക്സൈസ് ഇന്റലിജൻസും കോലഴി റേഞ്ച് ഇൻസ്പെക്ടർ എസ് ബിജു ദാസും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 45 ലിറ്റർ കർണ്ണാടക നിർമ്മിത മദ്യവും പിടിച്ചെടുത്തു. ബോട്ടിലിന് മുവ്വായിരം രൂപ നിരക്കിലായിരുന്നു ഇവർ മദ്യം വിറ്റിരുന്നത്.