ലോക്ഡൗണിന്റെ മറവില്‍ മൊബൈല്‍ മദ്യവില്‍പ്പന: 13 ലിറ്റർ വിദേശമദ്യവുമായി യുവാവ് കൊടകരയിൽ അറസ്റ്റില്‍

24

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ മറവില്‍, ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ച് വില്‍പന നടത്തിയ യുവാവിനെ കൊടകര പോലീസ് പിടികൂടി. വില്‍പനക്കായി കൊണ്ട് പോയിരുന്ന 13 ലിറ്റര്‍ വിദേശ മദ്യവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൊടകര കാവുംതറ സ്വദേശി മനകുളങ്ങരപ്പറമ്പില്‍ വീട്ടില്‍ 37 വയസുള്ള അനീഷാണ് അറസ്റ്റിലായത്. കൊടകര ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്.