വടക്കഞ്ചേരിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങളും പണവും മെബൈൽ ഫോണും കവർന്നു; ഗൃഹനാഥൻ തൃശൂരിലെ ആശുപത്രിയിൽ

71

പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങളും പണവും മെബൈൽ ഫോണും കവർന്നു. ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറ അംഗ സംഘം മോഷണം നടത്തിയത്.

Advertisement

സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയത്. പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement