വടക്കാഞ്ചേരിയിൽ എക്സൈസിൻറെ സ്പെഷൽ ഡ്രൈവിൽ ചാരായവേട്ട: 15 ലിറ്റർ ചാരായവും 400 ലിറ്റർ വാഷുമായി യുവാവ് അറസ്റ്റിൽ, ചാരായം കരുതിയത് പുതുവർഷാഘോഷ വിൽപ്പനക്കെന്ന് എക്സൈസ്

44

വടക്കാഞ്ചേരിയിൽ എക്സൈസിൻറെ സ്പെഷൽ ഡ്രൈവിൽ 15 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും പിടികൂടി. കിഴക്കേക്കര പെങ്ങാരശേരി വീട്ടിൽ സുധീഷിനെ (35) അറസ്റ്റ് ചെയ്തു. പുതുരുത്തിയിൽ നിന്നുമാണ് ചാരായവുമായി സുധീഷ് അറസ്റ്റിലായത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി അശോക് കുമാറിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷിനെ ചാരായവുമായി വാഹനമടക്കം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ സി.പി. പ്രഭാകരൻ, കെ.സി അനന്തൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.വി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ഭാസ്കർ, വി.എം ഹരീഷ്, പി.ജെ ലിനോ വനിത സി.ഇ.ഒ നൂർജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.