വയനാട് മുട്ടിലില്‍ നടന്നത് വലിയ വനംകൊള്ളയാണെന്നും നടപടിയുണ്ടാകുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍; മരംമുറിക്കേസിൽ റവന്യു മന്ത്രിക്ക് കളക്ടർ റിപ്പോർട്ട് നൽകി

6

വയനാട് മുട്ടിലില്‍ നടന്നത്  വലിയ വനംകൊള്ളയാണെന്നും നടപടിയുണ്ടാകുമെന്ന്  തീര്‍ച്ചയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന  തോന്നലുള്ളതുകൊണ്ടാണ് പുറത്തുനിന്നുള്ള അന്വേഷണത്തിന്  തയ്യാറെടുക്കുന്നത്. നടപടി വൈകിയെന്നത് യഥാര്‍ഥ്യമാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. 
തിരഞ്ഞെുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മരം പിടിച്ചെടുത്തതെന്നാണ് അറിയുന്നത്. ഭരണയന്ത്രം മുഴുവനായും ഉദ്യോഗസ്ഥരുടെ കൈയിലായ അവസ്ഥയായിരുന്നു. ഇതാണ് നടപടി വൈകാന്‍ കാരണമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അദീല അബ്ദുള്ള റവന്യൂ മന്ത്രിക്ക് കൈമാറി.