വരന്തരപ്പിള്ളിയിൽ ഫാമില്‍ അതിക്രമിച്ചുകയറി ആട്ടിന്‍കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

48

വരന്തരപ്പിള്ളിയിൽ ഫാമില്‍ അതിക്രമിച്ചുകയറി ആട്ടിന്‍കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശി ഉമഷ് ഹസ്ദയാണ് (32) മരിച്ചത്. അക്രമത്തെ തുടർന്ന് ഫാമിന്റെ ഉടമയും നാട്ടുകാരും ചേർന്ന് പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറിയ പ്രതിക്ക് ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇയാളെ ആലത്തൂരിലുള്ള സുഹൃത്തുക്കളുടെ അടുത്ത് എത്തിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന ഫാമിന്റെ ഉടമയാണ് ആലത്തൂരിലേക്ക് കൊണ്ടുപോയത്. ഇന്നാണ് അവിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഫാമില്‍ അതിക്രമിച്ച് കയറി ആറ് ആട്ടിന്‍കുട്ടികളെ ഇയാള്‍ കൊന്നത്. രണ്ട് വര്‍ഷമായി വെള്ളാരംപാടത്തുള്ള ഫാമിലെ തൊഴിലാളിയാണ് ഉമഷ്.