വാടാനപ്പള്ളി തൃത്തല്ലൂരിൽ നിർത്തിയിട്ട വാഹനത്തിൻ്റെ ഗ്ലാസ് തകർത്ത് പണം കവർന്നു

24

വാടാനപ്പള്ളി തൃത്തല്ലൂരിൽ നിർത്തിയിട്ട വാഹനത്തിൻ്റെ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ചു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് കാർഗോ കൊണ്ടുപോകുകയായിരുന്ന വാഹനം തൃത്തല്ലൂർ പള്ളിക്ക് സമീപം നിർത്തിയിട്ട് ഡൈവർ പുറത്ത് പോയ സമയത്തായിരുന്നു വാഹനത്തിൻ്റെ സൈഡ് ഗ്ലാസ് തകർത്ത് വാഹനത്തിനുള്ളിൽ നിന്നും പണം മോഷ്ടിച്ചത് വാടാനപ്പള്ളി പോലിസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വാടാനപ്പള്ളി സെൻ്ററിന്ന് വടക്ക് ഭാഗത്ത് എടി.എമ്മിൽ പണം എടുക്കാൻ പോയ യുവാവിൻ്റെ വാഹനത്തിൽ നിന്നും 35000 രൂപയും മോഷണം പോയിരുന്നു