വിശ്വാസികളെ കുറിച്ച് പറയരുത്: സംവിധായകൻ ജീത്തു ജോസഫിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപാക്രമണം

24

ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ ജീത്തു ജോസഫ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികള്‍ എന്ന അവകാശപ്പെടുന്ന ചിലര്‍ സംവിധായകനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ജീത്തു ജോസഫിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞാണ് സൈബര്‍ ആക്രമണം. സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമര്‍ശകര്‍ പറയുന്നു.