വീണ്ടും പോലീസിനെതിരെ പരാതി: പ്രണയിച്ചതിന് തൃശൂരിൽ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ച് പോലീസ്: ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ, പോലീസുകാർ മർദ്ദിച്ചത് പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിൻറെ നിർദ്ദേശപ്രകാരമെന്ന് പരാതി

96
8 / 100

വീണ്ടും പോലീസിനെതിരെ പരാതി. തൃശൂർ ഒല്ലൂരിൽ പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഒല്ലൂർ ഇ.എസ്.ഐക്ക് സമീപം താമസിക്കുന്ന യുവാവിനെ മർദ്ദിച്ചത്. ഒല്ലൂർ പോലീസിനെതിരെയാണ് പരാതി. ഒല്ലൂരിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ്. ഇടുക്കിയിൽ ഹോട്ടൽ മാനേജ്മെൻറിന് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. പെൺകുട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വീട്ടി്ലെത്തി പൂ നൽകിയിരുന്നു. ഇത് കണ്ട് പെൺകുട്ടിയുടെ അമ്മയും സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി രോഷം പ്രകടിപ്പിച്ചിരുന്നുവത്രെ. അടുത്ത ദിവസം ഒല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് വിളിച്ചു വരുത്തി. വീടിൻറെ ഡോറിന് കേട് വരുത്തിയെന്നതടക്കമാണത്രെ പരാതിയിൽ. കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ ഇന്ന് രാവിലെ വീണ്ടും വിളിച്ചു വരുത്തി പോലീസുകാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. അവശനായ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.