വെള്ളം ബോട്ടിലിൽ ചാരായവിൽപ്പന: വാടാനപ്പിള്ളിയിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 25 ലിറ്റർ ചാരായം പിടികൂടി; പത്താംകല്ല് സ്വദേശി അറസ്റ്റിൽ

43

വെള്ളംബോട്ടിലിൽ ചാരായം വിൽപ്പന നടത്തിയ വാടാനപ്പിള്ളി സ്വദേശി അറസ്റ്റിലായി. വാടാനപ്പള്ളി പത്താംകല്ല് തോപ്പിൽ വീട്ടിൽ ബൈജുവിനെ (31) ആണ് തൃശൂർ എക്സൈസ് ഇന്റലിജെൻറ്സും വാടാനപ്പിള്ളി റേഞ്ച് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 25 ലിറ്റർ ചാരായം പിടികൂടി. മേഖലയിൽ വ്യാജമദ്യം വ്യാപകമായി വിൽപ്പന നടത്തുന്ന വിവരം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ മണികണ്ഠൻ, ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ഷിബു കെ.എസ്, സതീഷ് ഒ.എസ്, മോഹനൻ ടി.ജി, സുനിൽ കുമാർ പി.ആർ, വാടാനപ്പിള്ളി റേഞ്ച് ഉദ്യോഗസ്ഥർ സുനിൽ എ,ബി, ഫാബിൻ പൗലോസ്, ഷാജു, അനീഷ് ഇ പോൾ,അഫ്സൽ, നീതു എന്നിവർ കേസ് പിടികൂടുന്നതിൽ പങ്കെടുത്തു.

64e48f43 2765 4695 bc6c 8416e98ddf13