വെള്ളിക്കുളങ്ങര വനമേഖലയിൽ നിന്നും വീണ്ടും ചന്ദനംകടത്തി: അഞ്ചംഗ സംഘം പിടിയില്‍

56

കോടശേരി റിസര്‍വ്വ് വനത്തിലെ ചട്ടിക്കുളം വനത്തില്‍ നിന്ന് ചന്ദനം മുറിച്ചുകടത്താനെത്തിയ അഞ്ചംഗ സംഘം വനപാലകരുടെ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് ആഷിക്, രതീഷ്, മണ്ണാര്‍ക്കാട് ഫൈസല്‍, തമിഴ്നാട് സ്വദേശികളായ കനകരാജ്, വെങ്കിടേന്‍ എന്നിവരാണ് പിടിയിലായത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് തന്നെ ചന്ദനത്തടി മുറിച്ചു കടത്തിയിരുന്നു. ഇതിൽ രണ്ട് പേർ പിടിയിലായിരുന്നു.