വൈറൽ ഡാൻസർമാർക്കെതിരെ വിദ്വേഷ പ്രചരണം: ഡി.ജി.പിക്ക് പരാതി

71
8 / 100

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്‍റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിക്കെട്ടുകയും, ഫേസ്ബുക്കിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയും ചെയ്ത അഡ്വ.കൃഷ്ണരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ പരാതി. സംസ്ഥാന ഡി.ജി.പിക്കാണ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പരാതി നൽകിയത്.
മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.