വ്യജ രേഖ ചമച്ച് ബെന്‍സ് കാര്‍ തട്ടിയെടുത്തു: രണ്ട് പേർ ഒല്ലൂരിൽ അറസ്റ്റിൽ

11

വ്യജ രേഖ ചമച്ച് ബെന്‍സ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ ഒല്ലൂര്‍ എസ്.ഐ. അനുദാസും സംഘവും അറസ്റ്റ് ചെയ്തു. അയ്യന്തോള്‍ ചെമ്പോട്ടില്‍ വീട്ടില്‍ ജയപ്രകാശന്‍(41) നെടുപുഴ പുന്ന വീട്ടില്‍ നിതീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഉടമക്ക്് കടുത്ത സാമ്പത്തിക പ്രശന്ങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് ജയപ്രകാശനില്‍നിന്നും കാര്‍ പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. ഇതി​െൻറ ഉറപ്പിനായി കാര്‍ രേഖകള്‍ സഹിതം കൈമാറുകയും ചെയ്തു. എന്നാല്‍ ബാങ്ക് ലോണ്‍ തീര്‍ക്കാത്തതിനെതുടര്‍ന്ന് കാര്‍ ഉടമ മരത്താക്കരയിലെ യൂസ്​ഡ്​ കാര്‍ ഷോറുമുമായി ബന്ധപ്പെട്ട് കാറിന്റെ ലോണും ജയപ്രകാശിന്റെ ബാധ്യതയും തീര്‍ത്ത് കാര്‍ വില്പനക്കായി ഷോറുമില്‍ സൂക്ഷിച്ചു. എന്നാല്‍ കാറിന്റെ ഒറിജിനല്‍ രേഖകള്‍ നഷ്ടപ്പെട്ടതായാണ് ജയപ്രകാശ് കാര്‍ ഉടമയെ ധരിപ്പിച്ചത്. പിന്നിട് കാര്‍ വാങ്ങാന്‍ എന്ന വ്യജേനെ ഷോറൂമിലെത്തി നിതീഷ് വാഹനവുമായി കടന്ന് കളയുകയായിരുന്നു. ഷോറും അധിക്യതര്‍ നല്‍കിയ പരാതിയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജയപ്രകാശിനെതിരെ വെസ്റ്റ് സ്റ്റേഷനില്‍ രണ്ട് വഞ്ചനാകേസുകളുണ്ട്. രണ്ടാം പ്രതി നിതീഷ് പാവറട്ടി സ്റ്റേഷനിലെ കേസിലും നെടുപുഴയിലെയും േകസുകളിൽ പ്രതിയാണ്.