വ്യാജസീലും വ്യാജരേഖയുമുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ മണലൂർ സഹകരണ ബാങ്ക് കളക്ഷൻ ഏജൻറ് അറസ്റ്റിൽ

50

മണലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വ്യാജ സീലും രേഖകളുമുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കളക്ഷന്‍ ഏജന്റ് അറസ്റ്റിലായി. മണലൂര്‍ കടവ് കണ്ടങ്ങത്ത് വീട്ടില്‍ ഹേമയാണ് അറസ്റ്റിലായത്‌. നാട്ടുകാരില്‍ നിന്ന് പിരിച്ച 28 ലക്ഷത്തോളം രൂപ ബാങ്കില്‍ അടച്ചില്ലെന്നാണ് ആക്ഷേപം. എറവ് ഭാഗത്തെ പണം പരിവിനായി ബാങ്ക് ഏര്‍പ്പെടുത്തിയ ഏജന്‍റാണ് ഹേമ. ഇവര്‍ പിരിച്ച ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ അടച്ചില്ലെന്നാണ് പരാതി. നിരവധി പേരില്‍ നിന്ന് ശേഖരിച്ച തുക ബാങ്കിൽ അടച്ചിരുന്നില്ലെന്ന് ബാങ്ക് നൽകിയ പരാതിയില്‍ പറയുന്നു. ബാങ്കറിയാതെ നിരവധി പേരെ ഇവര്‍ കുറിയില്‍ ചേര്‍ത്തിരുന്നു. ഇതിനായി ബാങ്കിന്റെ വ്യജ സീലും വ്യാജരേഖയും ഉണ്ടാക്കിയെന്നുമാണ് പരാതി.