സാധാരണക്കാരനെതിരെ കള്ളക്കേസെടുക്കാൻ വ്യാജ തെളിവുണ്ടാക്കാനും തിടുക്കം, സഹപ്രവർത്തകനെ രക്ഷിക്കാനും: തൃക്കാക്കര കൂട്ടബലാൽസംഗക്കേസിലെ പ്രതിയും ക്രിമിനലുമായ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചു; പിന്നാലെ അവധിയിൽ പോകാൻ എ.ഡി.ജി.പിയുടെ നിർദേശം

0

തൃക്കാക്കര പീഡനക്കേസില്‍ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പി.ആർ സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചു. ബേപ്പൂർ സ്റ്റേഷനിലെത്തി സുനു ചാർജെടുത്തു. ബലാത്സംഗം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു പി.ആർ സുനു.അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനുവിനെ വിട്ടയച്ചിരുന്നത്.തൃക്കാക്കര കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സുനുവിനെ നാലുദിവസത്തോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തിരുന്നത്. തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വെച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ, യുവതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.

Advertisement

അതേസമയം വിവരം പുറത്ത് വന്നതോടെ പി.ആര്‍. സുനുവിനോട്‌ അവധിയില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചു. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെയെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ അവധിയില്‍ പോകാന്‍ സുനുവിനോട് ആവശ്യപ്പെട്ടത്.
സുനുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ ജോലിയില്‍ പ്രവേശിച്ചത് വിവാദമായതോടെയാണ് അവധിയില്‍ പോവാന്‍ നിര്‍ദേശം നല്‍കിയത്.

Advertisement