സുപ്രീം കോടതി ജഡ്ജിയായി ആള്‍മാറാട്ടം നടത്തിയ കേസ്: ഇടനിലക്കാരനായ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി

14
8 / 100

സുപ്രീം കോടതി ജഡ്ജിയാണെന്നും, ക്രിമിനല്‍ കേസ് റദ്ദാക്കിത്തരാമെന്നും, ഇന്‍ഷ്വറന്‍സ് കോമ്പന്‍സേഷന്‍ അനുവദിച്ചു തരാമെന്നും വാഗ്ദാനം ചെയ്ത് 5,50,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി നെന്‍മണിക്കര തലവാണിക്കര വാരിയത്ത് വളപ്പില്‍ വിജയൻറെ (40) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളി.

താന്‍ പണം വാങ്ങിയിട്ടില്ലെന്നും ജോയിക്ക് പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു മുന്‍കൂര്‍ ഹര്‍ജിയില്‍ പ്രതി വിജയന്‍ വാദിച്ചത്. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, സുപ്രീം കോടതി ജഡ്ജിയായി ആള്‍മാറാട്ടം നടത്തി 7 ലക്ഷം രൂപ പ്രതി വിജയന്‍ പരാതിക്കാരനായ ജോയിയിൽ നിന്നും കൈപ്പറ്റിയതായും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ച് കോടതി ഉത്തരവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.