സോളാർ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്: ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു

13

സോളാർ കേസിലെ പരാതിക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈബി ഈഡൻ എം.പി യെ സി.ബി.ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. 2013 ൽ എം.എൽ.എ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജൻസികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. പീഡന പരാതിയിൽ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാ‍ർ, അബ്ദുള്ള കുട്ടി, അനിൽകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍. അടൂർ പ്രകാശുമായി മൊഴിയിൽ ആലുപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്.

Advertisement
Advertisement