സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം; മാപ്പ് സാക്ഷിയാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു

8
4 / 100

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ പാസ്‌പോർട്ട് ഹാജരാക്കണമെന്നും ഉപാധിയായി പറഞ്ഞിട്ടുണ്ട്. അതിനിടെ, എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പുസാക്ഷിയായി. ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നായിരുന്നു എൻ.ഐ.എയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സന്ദീപ് ഉൾപ്പടെ നാല് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.