ഹരിത നേതാക്കളുടെ പരാതിയിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

8

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരിന്നു.

കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.