​പള്ളി​യോ​ട​ത്തി​ൽ ക​യ​റി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ ചാലക്കുടി സ്വദേശിനി അറസ്റ്റിൽ

34

പ​ള്ളി​യോ​ട​ത്തി​ൽ ക​യ​റി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ സീ​രി​യ​ൽ താ​രം നി​മി​ഷ ബി​ജോ​യി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. പ​ള്ളി​യോ​ട​സം​ഘം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ഓ​ത​റ പു​തു​ക്കു​ള​ങ്ങ​ര പ​ള്ളി​യോ​ട​ത്തി​ല്‍ ക​യ​റി​യാ​ണ് അ​നു​മ​തി ഇ​ല്ലാ​തെ താ​രം ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ നി​മി​ഷ​യ്ക്ക് എ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

പ​ള്ളി​യോ​ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ ക​യ​റാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ആ​ചാ​രം. മാ​ത്ര​മ​ല്ല പാ​ദ​ര​ക്ഷ ഉ​പ​യോ​ഗി​ച്ച് പ​ള​ളി​യോ​ട​ത്തി​ല്‍ ആ​രും ക​യ​റാ​റി​ല്ല. ഷൂ​സി​ട്ടാ​യി​രു​ന്നു പ​ള്ളി​യോ​ട​ത്തി​ല്‍ ക​യ​റി​യു​ള​ള നി​മി​ഷ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട്.