11കാരിയോട് ലൈംഗീകാതിക്രമം: 45കാരന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ

20

11കാരിയോട് ലൈംഗീകാതിക്രമം കാണിച്ച 45കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റത്തൂർ ഒമ്പതുങ്ങൽ സ്വദേശി മംഗലത്ത് വീട്ടിൽ മണിയെ (മണിക്കുട്ടൻ-45) ആണ് ഇരിങ്ങാലക്കുട പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. പി. പ്രദീപ് കുമാർ ശിക്ഷ വിധിച്ചത്. വെള്ളിക്കുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അയൽവാസിയായ 11കാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുനന്നു. പിഴത്തുകയിൽ 8000 രൂപ അതി ജീവിതക്ക് നൽകാനും കോടതി വിധിച്ചു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എം.ബി സിബിൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ സുമേഷ് എന്നവരാണ്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ സിനിമോൾ ഹാജരായി. ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറായ ടി.ആർ രജനി പ്രോസിക്യൂഷനെ സഹായിച്ചു

Advertisement
Advertisement