13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 48കാരന് 32 വർഷം കഠിന തടവും

6

13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 32 വർഷത്തെ കഠിന തടവിനും 1.60 ലക്ഷം പിഴയടക്കുന്നതിനും ശിക്ഷ. പൂമല സ്വദേശി നെല്ലുവായിൽ ജോജോയെ (48) ആണ് ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്ന തിന്നും 11, 12 വകുപ്പുകൾ പ്രകാരം രണ്ട് വർഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 14 മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതന് നൽകണമെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്.

Advertisement
Advertisement