80 കോടിയുടെ നികുതിവെട്ടിപ്പ്: മലപ്പുറം സ്വദേശിയെ തൃശൂർ ജി.എസ്.ടി അറസ്റ്റ് ചെയ്തു

40

ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളുമുണ്ടാക്കി 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി. എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പ് മഞ്ഞക്കാട് വീട്ടിൽ രാഹുലിനെ (28 ) ആണ് തൃശൂർ ജി.എസ്.ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി. ജ്യോതിലക്ഷ്മിയും സംഘവും അറസ്റ്റ് ചെയ്തത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ കൊളങ്ങരയിൽ വീട്ടിൽ ബിനീഷിനെ ഇക്കഴിഞ്ഞ ഡിസംബറിൽ ജി .എസ് .ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാൻഡിലായിരുന്ന ബിനീഷ് ഹൈക്കോടതിയിൽ നിന്നും കർശന ഉപാധികളോടെ ജാമ്യം നേടി പുറത്തിറങ്ങി. ബിനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ചയാളാണ് രാഹുലെന്ന് ജി.എസ്.ടി അധികൃതർ പറഞ്ഞു.

Advertisement
Advertisement