ഭാര്യയുടെ മരണാനന്തര ചടങ്ങിനായി ബന്ധുക്കൾക്കൊപ്പം വീട്ടില്‍ എത്തിയ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഭര്‍ത്താവിന് 7 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. അഞ്ചേരിച്ചിറ സ്വദേശി 58 വയസുള്ള ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാ കോടതി ശിക്ഷിച്ചത്.
2017 നവംബർ 21നായിരുന്നു കേസിനാസ്പദ സംഭവം.
പ്രതിയുടെ ഭാര്യ മരണപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനായി വിദേശത്ത് നിന്നും എത്തിയ ഉറ്റ ബന്ധുവായ കൗമരക്കാരിയെയാണ് പ്രതി ലൈംഗീകമായി പീഡിപ്പിച്ചത്. മരണാനന്തര
ചടങ്ങിനു ശേഷം തിരികെ പോകാനായി കുഞ്ഞിന്റെ മാതാപിതാക്കൾ പ്രതിയുടെ മകനെയും കൂട്ടി ഷോപ്പിങ്ങിനായി പുറഞ്ഞ് പോയ സമയത്ത് വീട്ടിൽ ഒറ്റക്കായ കുഞ്ഞിനെയാണ് പ്രതി ലൈംഗീകമായി അതിക്രമിച്ചത്.സ്വന്തം പിതാവിന്റെ സ്ഥാനത്ത് കണ്ട പ്രതിയിൽ നിന്നും ഉണ്ടായ ദുരഅനുഭവം കുഞ്ഞിനു ഷോക്കായി മാറി. ഭയന്ന് പോയ കുഞ്ഞ് സംഭവം വിദേശത്തെ സ്കൂളിൽ വെച്ചാണ് വെളിപ്പെടുത്തിയത്.
തുടർന്ന് വിവരമറിഞ്ഞ മാതാവ് ഇ-മെയിൽ മുഖാന്തിരം ഇന്ത്യൻ പോലീസിൽ വിവരം അറിയിച്ചു. ഇതോടെ ഒല്ലൂർ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.
പരാതിയിലുണ്ടായ കാലതാമസം കാണിച്ച് പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ഹാജരായത്. പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂർവ്വമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കഠിന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയിൽ പറഞ്ഞു.വിധി ദിവസം കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ഹാജരാക്കുകയായിരുന്നു.
ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവായ കൗമാരക്കാരിയെ പീഡിപ്പിച്ച 58കാരന് ഏഴ് വർഷം കഠിന തടവും അര ലക്ഷം പിഴയും
Advertisement
Advertisement