പാവറട്ടിയിൽ പ്രവാസിയെ മർദിച്ച് പണം കവർന്ന യുവാവ് അറസ്റ്റിൽ

4

പാവറട്ടിയിൽ പ്രവാസിയെ മർദിച്ച് പണം കവർന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു . ഇടിയഞ്ചിറ മമ്മസ്രയില്ലത്ത് സിയാദിനെ (26) ആണ് അറസ്റ്റ് ചെയ്തത്.
പാടൂർ കുളങ്ങരകത്ത് പുത്തൻപുരയിൽ ഷാജുദീനെ (53) മർദിച്ച് പണം കവർന്ന സംഭവത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 13ന് അർധരാത്രി മതുക്കര പാടത്താണ് സംഭവം. കാറിലെത്തിയ ഷാജുദീനെ സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞ് നിർത്തി പണം കവരുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ഷാജുദിൻ പുലർച്ചെ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Advertisement
Advertisement