
വെള്ളിക്കുളങ്ങര മറ്റത്തൂർ മൂന്നുമുറിയിൽ വയോധിക ദമ്പതികൾ തീ കൊളുത്തി മരിച്ചു. കുഞ്ഞാലിപ്പാറ വലിയപറമ്പിൽ വീട്ടിൽ ഭാസ്കരൻ( 55) ഭാര്യ സജിനി (48) എന്നിവരാണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ വെച്ച് ഇരുവരും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ്സംഭവം. കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. ഇവർ രണ്ട് പേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. രാവിലെ മുതൽ വീട്ടിൽ വഴക്ക് കൂടിയതായി അയൽക്കാർ പറയുന്നു. ഭാസ്കരനും സജിനിയും തമ്മിൽ കുറെ നാൾ വഴക്ക് കൂടി പിരിഞ്ഞ് താമസിച്ചിരുന്നവരാണ്.