ചേർപ്പിൽ എം.ഡി.എം.എയുമായി നാല് പേർ പിടിയിൽ: പിടിയിലായത് ബൈക്ക് വിറ്റ കാശുമായി ലഹരി വസ്തു വാങ്ങി വരുന്നതിനിടെ

18

ചേർപ്പ് അമ്മാടം പള്ളിപ്പുറം വെങ്ങിണിശ്ശേരി എന്നിവിടങ്ങളിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ ചേർപ്പ് എക്‌സൈസ് പിടികൂടി. ചൊവ്വൂർ സ്വദേശി അക്ഷയ്( 30), പള്ളിപ്പുറം കുളങ്ങര വീട്ടിൽ പ്രജിത്ത് ( 22), ചിറയത്തു വീട്ടിൽ ജെഫിൻ (24), വെങ്ങിണിശേരി സ്വദേശി ആഷിക് (23) എന്നിവരെയാണ് ചേർപ്പ് എക്‌സൈസ്റേഞ്ച് ഇൻസ്‌പെക്ടർ സതീഷ്കുമാർ അറസ്റ്റ് ചെയ്തത്.

Advertisement

എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം കൃഷ്ണപ്രസാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്മാടം പള്ളിപ്പുറം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയായ ചൊവ്വൂർ സ്വദേശി അക്ഷയ്( 30)നെ 860മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മാടം പള്ളിപ്പുറം ഭാഗങ്ങളിൽ എം.ഡി.എം.എ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ ലഭിച്ചത്. പള്ളിപ്പുറം കുളങ്ങര പ്രജിത്തിന്റ വീട്ടിൽ നിന്ന് 35ചെറുപ്പൊതികളിൽ ആക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന 19ഗ്രാം എം.ഡി.എം.എ യും തൂക്കം നോക്കുന്നതിനുള്ള ചെറിയ ത്രാസും പിടികൂടി. സുഹൃത്തായ ചിറയത്ത് വീട്ടിൽ ജെഫിനെ പിടികൂടിയതിനെ തുടർന്ന് ചേർപ്പിൽ നടത്തിയ പരിശോധനയിൽ 2.5ഗ്രാം എം.ഡി.എം.എയുമായി വെങ്ങിണിശ്ശേരി സ്വദേശി ആഷികിനെയും പിടികൂടിയത്.

പ്രിവെന്റീവ് ഓഫീസർ മാരായ പ്രവീൺ കുമാർ, ജോർജ്, കൃഷ്ണപ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സിജോ മോൻ, സുഭാഷ്, ജോസ്, ജോജോ, റെനീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഹിമ, തസ്‌നിം എക്‌സൈസ് ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .

സംഘം പിടിയിലായത് ലഹരി കൊണ്ടു വരുന്നതിനിടെ. പള്ളിപ്പുറം കുളങ്ങര വീട്ടിൽ പ്രജിത്തിന്റെ ആഡംബര ബൈക്ക് വിറ്റ് ലഭിച്ച പണം ഉപയോഗിച്ചാണ് ഇവർ എം.ഡി.എം.എ മൊത്തമായി വാങ്ങി കൊണ്ടുവന്നത്. ബാംഗ്ലൂർ മേജസ്റ്റിക്കിൽ താമസിക്കുന്ന ഒരു കറുത്തവർഗക്കാരനിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവിടെ ചില്ലറ വിൽപ്പന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് പുതിയ ബൈക്ക് വാങ്ങാനായിരുന്നു ഇവരുടെ തിരുമാനം. എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്മാടം പള്ളിപ്പുറം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മുൻ കഞ്ചാവ് കേസിലെ പ്രതിയായ ചൊവ്വൂർ സ്വദേശി അക്ഷയ്( 30)നെ 860മില്ലിഗ്രാം എം.ഡി.എം.എ പിടികൂടുന്നത്. അമ്മാടം പള്ളിപ്പുറം ഭാഗങ്ങളിൽ എം.ഡി.എം.എ നിരവധി പേർ ഉപയോഗിക്കുകയും വിൽപ്പന നടത്തുന്നതായി അറിയാൻ കഴിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 30 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ യാണ് പിടികൂടുന്നത്. മേഖലയിൽ തുടർ പരിശോധനകളും അറസ്റ്റും ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു

Advertisement