
10 വയസുകാരനെ പീഠിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം കഠിന തടവും1.60 ലക്ഷം പിഴയും ശിക്ഷ. ചാവക്കാട് ബ്ലാങ്ങാട് മൊയ്ദീൻ പള്ളി സ്വദേശി അബ്ബാസിനെ (56) ആണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. കളിക്കാനായി എത്തിയ ബാലനെ വീടിന് സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിലെക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് മൊബെെലില്‍ നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച് ലൈംഗികകമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.