തൃശൂർ നഗരത്തിൽ വീണ്ടും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടി

6

നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ബിരിയാണിയും ചിക്കനും അടക്കം പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. രാവിലെയായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്. അയ്യന്തോളിലെ പ്രിയ ഹോട്ടല്‍, ഹോട്ട്‌സ്‌പോട്ട് ഹോട്ടല്‍, പെരിങ്ങാവിലെ കെ.എ.റസ്റ്റോറന്റ്, കിഴക്കേക്കോട്ട ഫാത്തിമ നഗറിലെ അല്‍ഫാം ഹോട്ടല്‍, ശ്രീകൃഷ്ണഭവൻ പാട്ടുരായ്ക്കൽ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ശുചിത്വനിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി നിയമനടപടി സ്വീകരിച്ചുവരുന്നതായും, തുടർ നിയമ ലംഘനങ്ങൾ നടത്തുന്ന ഭക്ഷണശാലകൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനക്ക് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഇക്ബാല്‍, വിനോദ്കുമാര്‍, അജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement