
ഒമ്പതുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയ 39കാരന് 11 വർഷം തടവും 20,000 രൂപ പിഴയും. എറണാകുളം വടക്കേക്കര ആലുംതുരുത് സ്വദേശി പുതുമനവീട്ടിൽ ഷൈൻഷാദിനെ (39) ആണ് ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി പ്രദീപ് ശിക്ഷിച്ചത്. സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം നാലു മാസവും കൂടി ശിക്ഷ അനുഭവിക്കണം. മാള പോലീസ് സ്റ്റേഷൻ എസ്.ഐ മാരായിരുന്ന എ.വി ലാലു, ഐ.സി ചിത്തരഞ്ജൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ടി.ആർ രജനി കേസ് നടത്തിപ്പിൽ ഒരു പ്രോസിക്യൂഷനെ സഹായിച്ചു. പിഴ തുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു.