കാരമുക്കിൽ കള്ള്ഷാപ്പിന് സമീപം കത്തിക്കുത്ത്: പ്രതി അറസ്റ്റിൽ

17

കാഞ്ഞാണി കാരമുക്കിൽ കള്ള് ഷാപ്പിന് സമീപമുണ്ടായ സംഘട്ടനത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണലൂർ കുണ്ടുകുളം പാറക്കൽ വീട്ടിൽ ഈനാശു (69) വിനെയാണ് അന്തിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ നടന്ന സംഘട്ടനത്തിൽ മണലൂർ മഞ്ചാടി പുളിക്കൽ വീട്ടിൽ സജീവന് (48) ആണ് കുത്തേറ്റത്. ഷാപ്പിനു മുന്നിൽ വെച്ച് ഈനാശു ബഹളം വെച്ചത് സജീവൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഈനാശു കത്തിയുമായി എത്തി സജീവനെ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ ഐശ്വര്യ, സിപിഒ സഹദ് എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement