ഇരിങ്ങാലക്കുട സുധൻ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി: ശിക്ഷ 17ന്

14

ഇരിങ്ങാലക്കുട സുധൻ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. വരന്തരപ്പിളളി കരയാംപാടത്ത് കീടായി വീട്ടില്‍ രതീഷ് എന്ന കീടായി രതീഷ്(42)നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്.രാജിവ് കണ്ടെത്തിയത്. പിതാവിനെ കൊലപ്പടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധനെയാണ് രതീഷ് ചെങ്ങാല്ലൂര്‍ കളളുഷാപ്പില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്. 2020 ആഗസ്റ്റ് നാലിനാണ് കേസിന് ആസ്പദമായ സംഭവം. രതീഷിന്റെ പിതാവ് കീടായി രവി എന്ന രവീന്ദ്രനെ 1992 ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മഞ്ചേരി വീട്ടില്‍ സുധനെ കോടതി വെറുതെ വിട്ടിരുന്നു. സുധനോടുളള വൈരാഗ്യത്താല്‍ രതീഷ് 2020 ആഗസ്റ്റ് നാലിന് വൈകിട്ട് 5.45 ന് പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാല്ലൂര്‍ കള്ളുഷാപ്പില്‍ വെച്ച് തന്റെ അച്ഛ്‌നെ കൊന്നയാള്‍ എന്ന വൈരാഗ്യത്താല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട രതീഷിനെ വരന്തപ്പിളളിയില്‍ നിന്നും ആയുധം സഹിതം പിടികൂടി. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പിന്നീട് കേസിലെ ദ്യക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കിയാണ് വിചാരണ തുടർന്നത്. കേസില്‍ ശിക്ഷ വിധിക്കുന്നതിനായി ഈ മാസം 17 ലേക്ക് നീട്ടിവെച്ചു. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.എന്‍.ഉണ്ണിക്യഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷനു വേണ്ടി അഡീഷ്ണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പി.ജെ.ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍,യാക്കുബ് സുല്‍ഫിക്കര്‍,മൂസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.

Advertisement
Advertisement