വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

0

ദേശമംഗലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടയൂർ പതിപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യൻ (42) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സഹോദരൻ സുരേഷ് സുബ്രഹ്മണ്യനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. സഹോദരൻ സുരേഷിനെ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
Advertisement