
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം രണ്ട് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഗിരികുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം നഗരസഭാ വാർഡ് കൗൺസിലർ കൂടിയാണ് ഗിരികുമാർ. ഗിരികുമാറിന് കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പ്രതികളെ ഒളിപ്പിച്ചതിനും ഗിരികുമാറിന് പങ്കുണ്ട്. സംഭവത്തില്‍ ഗിരികുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ടെലിഫോൺ രേഖകൾ അടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ ജില്ലാ ബൗദ്ധിക് പ്രമുഖ് കൂടിയാണ് ഗിരികുമാർ. സംഭവത്തില്‍ ആർ.എസ്.എസ് പ്രവര്‍ത്തകനായ ശബരി എസ് നായര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കലിന് നേതൃത്വം നൽകിയത് ശബരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു