ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂൾ വാർഷിക പരീക്ഷ നാളെ മുതൽ

13

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂൾ വാർഷിക പരീക്ഷ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒരേ സമയം കൂടുതൽ കുട്ടികൾ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം ടൈംടേബിൾ പുനഃ ക്രമീകരിച്ചിരുന്നു.
പുതിയ ടൈംടേബിൾ പ്രകാരം ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.15നാണ് പരീക്ഷകൾ നടക്കുക.

Advertisement

ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളിൽ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
30 വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധിയെ തുടർന്ന് പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് 31ന് നടത്തും.

Advertisement