അഞ്ചുവര്‍ഷംകൊണ്ട് തൃശൂര്‍ മണ്ഡലത്തില്‍ നടന്നത് സമാനതകളില്ലാത്ത വികസനമെന്ന് ബിനോയ് വിശ്വം എം.പി; ഇടതുമുന്നണി തൃശൂർ മണ്ഡലം പ്രകടനപത്രിക പുറത്തിറങ്ങി,

30
4 / 100


തൃശൂര്‍- കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് തൃശൂര്‍ മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത് എന്ന് ബിനോയ് വിശ്വം എം.പി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തയ്യാറാക്കിയ പ്രകടന പത്രികയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മണ്ഡലം വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വികസന രേഖയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണത്തുടര്‍ച്ച ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അത് ആരുടെയെങ്കിലും ദുഷ്പ്രചരണങ്ങള്‍കൊണ്ട് ഇല്ലാതാകുന്നതല്ല. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുന്നതുപോലെ തൃശൂര്‍ നിയോജകമണ്ഡലത്തിലും എല്‍.ഡി.എഫ് തുടരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, എല്‍.ഡി.എഫ് നേതാക്കളായ കെ.പി രാജേന്ദ്രന്‍, പി.കെ ഷാജന്‍, കെ.വി ഹരിദാസ്, കെ ബി സുമേഷ്, രാജശ്രീ ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു