അറബീക്കടലിൽ ആവേശ തിരയായി കടൽ ജാഥ

7
5 / 100

കൈപ്പമംഗലം മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ നയിച്ച കടൽ ജാഥ തീരദേശത്ത് പുത്തൻ അനുഭവമായി. കേരളത്തിൻ്റെ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കടലിൻ്റെ മക്കൾ വലുതും ചെറു തുമായ വള്ളങ്ങളിൽ അണി നിരന്നാണ് കടലിൽ ഇടതുപക്ഷത്തിൻ്റെ പ്രചാരണ പ്രകമ്പനം തീർത്തത് എൽ ഡി എഫ് നേതാക്കളും ജനപ്രതിനിധികളും മത്സ്യതൊഴിലാളികൾക്കൊപ്പം ചേർന്നു കൈപ്പമംഗലം കമ്പനിക്കടവിൽ നിന്നാണ് മുപ്പതോളം അലങ്കരിച്ച വള്ളങ്ങൾ ഇടി ടൈസൻ്റെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിച്ച് ആരവങ്ങളോടെ അഴീക്കോട് ജെട്ടിയിലേക്ക് യാത്രയായത് മന്ത്രി വി എസ് സുനിൽകുമാർ ജാഥ ഉദ്ഘാടനം ചെയ്തു.

ബിഎ ഗോപി അധ്യക്ഷനായി.ബി എസ്ശക്തിധരൻ സ്വാഗതം പറഞ്ഞു. ജാഥയെ സ്വീകരിക്കാൻ മത്സ്യതൊഴിലാളികുടുംബാംഗങ്ങളും നാട്ടുകാരും കടവുകളിൽകൂട്ടമായെത്തിയിരുന്നു. കടവുകളിൽ നിന്ന് കൊടികൾ വീശി ജാഥയെ സ്വീകരിച്ചു ഇ.ടി. ടൈസൺ നന്ദി പറഞ്ഞു.. കടലിൻ്റെ മക്കളെ കരുതലോടെ കാത്ത സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചാരണങ്ങൾ തുറന്ന് കാട്ടി വിവിധ കടവുകളിലെ സ്വീകരണ മേറ്റ് വാങ്ങി അറബീ കടലിലൂടെ താളമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ജാഥ അഴീക്കോട് ജെട്ടിയിൽ സമാപിച്ചു സമാപന സമ്മേളനം സി പി ഐ എം ഏരിയാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷനായി. എൽ ഡി എഫ് നേതാക്കളായ പി എം അഹമ്മദ്, ടി കെ സുധീഷ്, അഡ്വ.ശ്രേയസ് .ടി .പി .രഘുനാഥ് .കെ കെ അബീദലി, പി.കെ രവീന്ദ്രൻ, പി വി മോഹനൻ.എൻ.ഇ ഇസ്മയിൽ അഡ്വ.ജോതി പ്രകാശ്, കെ.എസ് ജയ. സി കെ ഗിരിജ അഡ്വ: എ.ഡി.സുദർശനൻ ആർ കെ.ബേബി എന്നിവർ സംസാരിച്ചു.