ആവേശമായി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലി

8
4 / 100

യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹന റാലിയ്ക്ക് ഒളരി സെന്ററിൽ വർണാഭമായ തുടക്കം. നിരവധി വാഹനങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ നാടിനെ അഭിവാദ്യം ചെയ്തു നിറപുഞ്ചിരിയോടെ കൈകൾ വീശി നീങ്ങുന്ന തൃശ്ശൂരിന്റെ പ്രിയ സ്ഥാനാർഥി പത്മജ വേണുഗോപാൽ വിജയം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരിൽ യു ഡി എഫ് അതിശക്തമായ പ്രചാരണത്തിലൂടെ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്.റാലിയുടെ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.